തിരൂര്‍: മാതാ അമൃതാനന്ദമയിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരേ തിരൂര്‍ പോലീസ് കേസെടുത്തു. തിരുനാവായ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മമ്മിളിയത്ത് അരവിന്ദന്‍ തിരൂര്‍ ഡിവൈ.എസ്.പി.ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം.

മാര്‍ച്ച് 28-ന് നബീസ നബീസ എന്ന ഫെയ്സ്ബുക്ക് പേജില്‍ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്നവിധത്തില്‍ യുവതി വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി. അമൃതാനന്ദമയിയെക്കുറിച്ച് ആര്യാടന്‍ പറഞ്ഞ കാര്യങ്ങളെ വീഡിയോയില്‍ വിമര്‍ശിക്കുന്നുണ്ട്. ആര്യാടനെതിരായ പരാമര്‍ശത്തിന് തിരൂര്‍ സി.ഐ.ക്കാണ് അരവിന്ദന്‍ പരാതി നല്‍കിയത്.

Content Highlights: facebook post against matha amrithanandamayi and aryadan mohammed,police booked case