മണർകാട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് മാസങ്ങളോളം പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മദീനമൻസിലിൽ അജിത്തിനെയാണ്(19) മണർകാട് പോലീസ് ഇൻസ്പെക്ടർ എ.സി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

മണർകാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച് യുവതിയെ വശത്താക്കിയ പ്രതി മൂന്നുമാസത്തിലേറെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് മൂന്നുമാസക്കാലം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഒളിവിൽ പോവുകയായിരുന്നു. ഇതേ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

എസ്.ഐ. അനിൽകുമാർ, സി.പി.ഒ.മാരായ റെജി ജോൺ, ഫ്രജിൻ ദാസ്, വിപിൻകുമാർ, ശാന്തി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Content Highlights:facebook love and rape youth arrested in kottayam