കോഴിക്കോട്: പോലീസുകാരുടെ മക്കളെ വാഹനമിടിച്ച് കൊല്ലണമെന്ന് ഫെയ്സ്ബുക്കിൽ കമന്റ് ചെയ്ത യുവാവ് അറസ്റ്റിൽ. പയിമ്പ്ര ഗോവിന്ദപുരിയിൽ പ്രജിലേഷ് (34) ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്.

'പോലീസിനെ ഒന്നും ചെയ്യരുത്, അവന്റെ മക്കൾ പുറത്തിറങ്ങും വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അതല്ലാതെ അതൊരു വഴിയും ഇല്ല.' എന്നായിരുന്നു ഇയാളുടെ കമന്റ്.

ഇത് ഞായറാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങുകയും സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ചേവായൂർ എസ്.ഐ. കെ.കെ. സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവൻ പാലത്ത്, എ.എസ്.ഐ. പി. രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Content Highlights: facebook comment againt policemen youth arrested in chevayur kozhikode