ചേലക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നേത്രപരിശോധകനെ അറസ്റ്റ് ചെയ്തു.
ചെറുതുരുത്തി മേലേ വെട്ടിക്കാട്ടിരി സ്വദേശി പൂക്കോടത്തില്‍ സ്വാലിഹ് (29) ആണ് അറസ്റ്റിലായത്. ചേലക്കര ഐവിഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഇവിടത്തെ ഒപ്റ്റോമെട്രിസ്റ്റ് കൂടിയായ സ്വാലിഹ് പരിശോധനയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: eye examiner booked arrested under pocso case, thrissur chelakkara