പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഈറോഡില്‍നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന മിനിലോറിയില്‍നിന്നാണ് 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടിയത്. 

തക്കാളി ലോഡ് കയറ്റിവന്ന ലോറിയിലാണ് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്.  ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Content Highlights: explosives seized from lorry in walayar palakkad