കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ പ്രവാസിയെ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്‌റഫ് (35) നെ കൊടുവള്ളിയില്‍ നിന്നും കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. 

അഷ്‌റഫ് വിദേശത്ത് നിന്നും സ്വര്‍ണം കൊണ്ടുവന്നിരുന്നു. ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലെന്ന ഭീഷണി ഉയര്‍ത്തി തോക്ക് ചൂണ്ടിയാണ് ജ്യേഷ്ഠനെ തട്ടിക്കൊണ്ടു പോയതെന്ന് സഹോദരന്‍ സിദ്ദിഖ് കൊയിലാണ്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കാരിയറാണ് അഷ്‌റഫ് എന്ന് പോലീസ് സംശയിക്കുന്നുണ്ട്.  വടകര എസ്.പി യുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. 

Content Highlights: expat kidnapped from koyilandi his brother filed complaint in police station