തിരൂര്‍:  പുല്ലൂര്‍ വെങ്ങാലൂര്‍ പാടത്ത് പിടീകയിലെ വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരക ലഹരിമരുന്നായ എം.ഡി.എം.എ. പിടിച്ചെടുത്തു. കട്ടച്ചിറക്കല്‍ നദീമിന്റെ വീട്ടില്‍നിന്നാണ് 10.63 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. 

പിടികൂടിയ ലഹരിമരുന്നിന് മുക്കാല്‍ലക്ഷം രൂപ വിലവരുമെന്നാണ് വിവരം. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്ന് കരുതുന്നു. നദീം വീട്ടില്‍നിന്ന് രക്ഷപ്പെട്ടതായും ഇയാള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Content Highlights: excise seized mdma drugs from tirur