പേരാമ്പ്ര: പന്ത്രണ്ടുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്ന കേസിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കാമരാജ് കോൺഗ്രസ് മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ രാമനിലയത്തിൽ തിരുവള്ളൂർ മുരളി (45)യെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് കേസിന് ഇടയാക്കിയ സംഭവം. എരവട്ടൂർ കുണ്ടുങ്കര മുക്കിൽ കെട്ടിടനിർമാണത്തിനായി ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുക്കുന്നത് കാണാനെത്തിയ കുട്ടിയെ കാറിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് കേസെടുത്തതിനു പിന്നാലെ ഡൽഹി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒളിവിലായിരുന്ന മുരളി തിരഞ്ഞടുപ്പ് സമയത്താണ് നാട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര സി.ഐ. പി.എ. ബിനു മോഹൻ, എസ്.ഐ.മാരായ കെ.കെ. സോബിൻ, കെ. രാധാകൃഷ്ണൻ എന്നിവർ തിരുവള്ളൂരിലെ വീട്ടിൽ നിന്നാണ് മുരളിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി.

Content Highlights:ex block panchayath president arrested in pocso case