കാഞ്ഞിരപ്പള്ളി: കോട്ടയം മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് കീഴങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. 

കോരുത്തോടിന് സമീപം മടുക്കടിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു വിനു. ആ സമയത്താണ് അവിടെ അടുത്തുള്ള ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലാകുന്നത്. ഇതിനിടയില്‍ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. 

വിനു മറ്റൊരു വിവാഹ ബന്ധത്തിലേക്ക് കടക്കുന്നതിനിടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടി പരാതി നല്‍കിയിതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. പോലീസ് അന്വേഷണം തുടരുന്നതിനെടെയാണ് ഇന്ന് ഉച്ചയോടെ ഇയാള്‍ കീഴടങ്ങിയത്. കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Content Highlights: Erumely native surrenders in rape case in Mundakayam