കോഴിക്കോട്: എട്ടുവയസ്സുകാരിയായ മകളെ എല്‍.കെ.ജി.യില്‍ പഠിക്കുന്ന കാലംമുതല്‍ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍.

എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസ് ടീച്ചറോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തായത്. 

കൂലിപ്പണിക്കാരനായ പ്രതി പതിവായി മദ്യപിച്ചെത്തി കുട്ടിയെ പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് പോലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് പിതാവിനെ പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോഴിക്കോട് പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരാക്കും.

Content Highlights: eight year old girl molested by father in kozhikode, arrested