എടത്വ: സ്‌കൂട്ടറില്‍ ചാരായം ഒളിച്ചു കടത്തിയ ഡി.വൈ.എഫ്.ഐ. നേതാക്കള്‍ എടത്വ പോലീസിന്റെ പിടിയില്‍. എടത്വ കളപ്പുരയ്ക്കല്‍ചിറ ശ്യാംരാജ് (33), ചങ്ങങ്കരി മെതിക്കളം എം.കെ. ശ്രീജിത്ത് (30) എന്നിവരാണ് പിടിയിലായത്.

ശ്യാംരാജ് ഡി.വൈ.എഫ്.ഐ. എടത്വ നോര്‍ത്ത് മേഖല സെക്രട്ടറിയും ശ്രീജിത്ത് ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. എടത്വ കോഴിമുക്ക് ജങ്ഷനു സമീപം പോലീസ് പരിശോധനയ്ക്കിടെ ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടറിലെത്തിയ യുവാക്കളെ തടഞ്ഞു.

തുടര്‍ന്നു നടത്തിയ പരിശോധനയ്ക്കിടയിലാണ് സ്‌കൂട്ടറില്‍ സൂക്ഷിച്ച രണ്ടു കുപ്പി ചാരായം കണ്ടെത്തിയത്. പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്.