ചെർപ്പുളശ്ശേരി: സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ 10 പവൻ സ്വർണം പൂശിയ ഉരുപ്പടികൾ പണയം വെച്ച് 3.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കൊല്ലം സ്വദേശിനി അറസ്റ്റിൽ.

കരിമ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന സജിത്തിന്റെ ഭാര്യ കൊല്ലം കുന്നത്ത് പുത്തൻവീട്ടിൽ രജിതയെ (38) ആണ് ചെർപ്പുളശ്ശേരി സി.ഐ. എം. സജിത്, എസ്.ഐ. കെ. സുഹൈൽ എന്നിവർ തിരുവാഴിയോട് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്.

ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ധനകാര്യസ്ഥാപനത്തിന്റെ ചെർപ്പുളശ്ശേരി ശാഖയുടെ മാനേജർ നൽകിയ പരാതിയിലാണ് അറസ്റ്റ്. മുക്കുപണ്ടം പണയം വെച്ചതിന്റെ പേരിൽ ദമ്പതിമാർക്കെതിരേ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.