ശ്രീകാര്യം: പാങ്ങപ്പാറയിൽ ഒരുമിച്ചു താമസിച്ചിരുന്ന ഡബ്ബിങ് ആർട്ടിസ്റ്റും യുവാവും വീട്ടിൽ ആത്മഹത്യചെയ്ത സംഭവത്തിൽ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.

പാങ്ങപ്പാറ കൈരളി നഗറിൽ വാടകയ്ക്കു താമസിച്ചിരുന്ന വഞ്ചിയൂർ സ്വദേശി സുനിൽ(48), ചേർത്തല സ്വദേശിനി റൂബി ബാബു(28) എന്നിവരെയാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. റൂബി ആത്മഹത്യചെയ്തുവെന്നും താനും മരിക്കാൻ പോവുകയാണെന്നും സുഹൃത്തിനെ വിളിച്ചറിയിച്ച ശേഷമാണ് സുനിൽ മരിക്കുന്നത്.

കോവിഡ് പരിശോധനാഫലം കിട്ടിയ ശേഷം സ്ഥലത്ത് െഫാറൻസിക്, വിരലടയാള വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും വീട് വാടകയ്ക്കെടുത്തത്. കുടുംബങ്ങളിൽനിന്ന് അകന്നു കഴിഞ്ഞിരുന്ന ഇരുവരും ഒരുമിച്ചു താമസിച്ചുവരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്താണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:dubbing artist ruby dwani and sunil suicide death case