കൊല്‍ക്കത്ത: ബസ് കാത്തുനിന്നയാള്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഞായറാഴ്ച രാവിലെ 6.30ന് കൊല്‍ക്കത്തയിലെ മെട്രോപോളിറ്റന്‍ ബൈപ്പാസിലാണ് സംഭവം. ഫാഷന്‍ ഡിസൈനറായ അദിതി അഗര്‍വാളാണ് അറസ്റ്റിലായത്.
സിഗ്നല്‍ മറികടന്നെത്തിയ അദിതിയുടെ കാര്‍, ബസ് കാത്തുനിന്നയാളെ ഇടിയ്ക്കുകയായിരുന്നു. ഇടിച്ച ശേഷം നിര്‍ത്താതെ അടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് അദിതി കാര്‍ ഓടിച്ചു പോയി. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്ന്നാണ് പോലീസ് കാര്‍ പിടികൂടിയത്. അദിതിയുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന തോതില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
പാര്‍ക്ക് സ്ട്രീറ്റ് ഭാഗത്തെ പബ്ബില്‍ നിന്നും വരികയായിരുന്ന അദിതി സുഹൃത്തുക്കളെ ഇറക്കിയ ശേഷം വീട്ടിലേക്ക് പോകും വഴിയാണ് അപകടം. അപകടം നടക്കുമ്പോള്‍ കാര്‍ അമിത വേഗതയിലാരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തുകല്ൽ ഫാക്ടറിയിൽ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുക്കളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Content Highlight: Drunken Fashion Designer Arrested For Hit-And-Run