താനെ:  അമ്മായിഅമ്മയെ ഫ്‌ളാറ്റിന്റെ ജനല്‍വഴി തള്ളിയിട്ട് കൊന്നതിന് മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച രാത്രി 8.30ന് റുമ ബാലി സൊസൈറ്റിയിലെ ഫ്‌ളാറ്റില്‍ വച്ച് അന്‍ഗുഷ് ദരാജ് ബാട്ടി (32) ഭാര്യാമാതാവ് പരഞ്ജിത് കൗറിനെ വാക്ക് തര്‍ക്കത്തിനിടെ കൊല്ലുകയായിരുന്നു. സംഭവം നടക്കുമ്പോല്‍ അങ്കുഷ് മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. 

ജമ്മു സ്വദേശിയായ അങ്കുഷ് തന്നെക്കാള്‍ പ്രായത്തിനെ വളരെ മൂത്ത തര്‍വീന്ദര്‍ കൗറിനെ വിവാഹം കഴിച്ചു. ബധിരയായിരുന്നു ഇവര്‍, അതിനാല്‍ തന്നെ മകളുടെ ക്ഷേമം അന്വേഷിക്കാനായി പരഞ്ജിത്ത് കൗര്‍ ഫ്‌ളാറ്റ് സന്ദര്‍ശിക്കുക പതിവായിരുന്നു. തിങ്കളാഴ്ച്ചയും പതിവുപോലെ പരഞ്ജിത്ത് എത്തിയപ്പോള്‍ മദ്യപിച്ച അങ്കുഷ് മകളെ ഉപദ്രവിക്കുന്നതാണ് കണ്ടത്. മകളെ രക്ഷിക്കാനായി ഇവര്‍ അങ്കുഷിനെ തല്ലി. കലിപൂണ്ട അങ്കുഷ് അമ്മായി അമ്മയെ ജനലിലൂടെ പുറത്തേക്ക് തള്ളിയിട്ടു.

ഒന്നാം നിലയില്‍ വച്ചായിരുന്നു സംഭവമെങ്കിലും വീഴ്ച്ചയുടെ ആഘാതത്തില്‍ പരഞ്ജിത്ത് കൗര്‍ കൊല്ലപ്പെട്ടു. സൊസൈറ്റിയിലുള്ളവര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇതേസമയം അങ്കുഷ് ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു. അമ്മ തിരികെ വരാന്‍ വൈകിയപ്പോള്‍ പരഞ്ജിത്തിന്റെ മകന്‍ ഫോണില്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല സംശയം തോന്നിയതോടെ അന്വേഷിച്ച് സഹോദരിയുടെ വീട്ടിലെത്തി. എന്നാല്‍  ആരും വാതില്‍ തുറന്നില്ല. അല്‍പ്പം കഴിഞ്ഞ് അങ്കുഷ് പരഞ്ജിത് ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ചെന്ന് ഭാര്യാസഹോദരനോട് വ്യക്തമാക്കി. 

കൊലക്കുറ്റത്തിന് കേസ് ചുമത്തി അറസ്റ്റ് ചെയ്ത അങ്കുഷ് സെപ്തംബര്‍ 15 വരെ പോലീസ് കസ്റ്റഡിയില്‍ പോലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്‍  പ്രദീപ് എന്‍ ഉഗളെ വ്യക്തമാക്കി.

Content Highlight: Drunk Thane man flings mother-in-law out of window, woman dies