വേങ്ങര: മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളില്‍നിന്നായി 55 കിേലാ മയക്കുമരുന്ന് പിടിച്ചെടുത്തു. നാലു പേരെ അറസ്റ്റു ചെയ്തു. മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ, എല്‍.എസ്.ഡി എന്നിവയും കഞ്ചാവും പിടികൂടി.

കണ്ണമംഗലം തോട്ടശ്ശേരിയറ, ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറക്കടവ് പാലം എന്നിവിടങ്ങളില്‍നിന്നാണ് ഇവ പിടികൂടിയത്.

ചെങ്ങാനി കൂളിപറമ്പില്‍ അബ്ദുല്‍ലത്തീഫിനെ (35) കണ്ണമംഗലം പരപ്പനങ്ങാടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍. ചന്ദ്രയും സംഘവും അറസ്റ്റുചെയ്തു.

8.100 കിലോ കഞ്ചാവ്, 4.95 ഗ്രാം എം.ഡി.എം.എ, 0.05 ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നിവയും ലഹരിവസ്തുക്കള്‍ കടത്താനുപയോഗിച്ച കാറുമാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്.

പാറക്കടവ് പാലത്തിനടുത്തുവെച്ച് 9.82 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെയും പിടികൂടി. കടലുണ്ടി സ്വദേശികളായ കുപ്പാട്ട് വിനോദ്കുമാര്‍(46), പാലക്കലൊടി മുഹമ്മദ് ഷഫീര്‍(27), കാളത്തില്‍പ്പാടം ബേബിഷാന്‍(39) എന്നിവരാണ് അറസ്റ്റിലായത്. ?വിനോദ്കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 33.5 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.

പരിശോധനയില്‍ ഐ.ബി. ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, ?ഉദ്യോഗസ്ഥരായ പ്രജോഷ്‌കുമാര്‍, കെ. പ്രദീപ്കുമാര്‍, ഷിബു ശങ്കര്‍, ?കെ. ശിഹാബുദ്ദീന്‍, നിതിന്‍ ചോമാരി, എം. ദിദിന്‍, എ. ജയകൃഷ്ണന്‍, പി. അരുണ്‍, ?പി. സിന്ധു, പി.എം. ലിഷ, ?വിനോദ്കുമാര്‍ എന്നിവരും പങ്കെടുത്തു.