കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് വന്‍ മയക്കുമരുന്ന് വേട്ട. ഷാര്‍ജയിലേക്ക് പോകാനെത്തിയ തിരുച്ചിറപ്പിള്ളി സ്വദേശിയില്‍നിന്ന് 1.2 കിലോ മെത്താംഫെറ്റമിന്‍ മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് ആറ് കോടി രൂപ വിലവരും. 

വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫിന്റെ പരിശോധനയിലാണ് യാത്രക്കാരന്‍ പിടിയിലായത്. വിമാനത്താവളത്തിന് പുറത്തുവെച്ച് സുഹൃത്താണ് മയക്കുമരുന്ന് അടങ്ങിയ പെട്ടി കൈമാറിയതെന്നാണ് യാത്രക്കാരന്റെ മൊഴി. ഇയാളെ പിന്നീട് പീളമേട് പോലീസിന് കൈമാറി.  

Content Highlights: drugs seized in coimbatore airport