കൊച്ചി: നഗരത്തില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. എം.ജി. റോഡിലെ ഫ്‌ളാറ്റില്‍നിന്ന് ലഹരിമരുന്നുകളുമായി യുവതി അടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. സമീര്‍, അജ്മല്‍, ആര്യ എന്നിവരാണ് പിടിയിലായത്.

ഇവരുടെ ഫ്‌ളാറ്റില്‍നിന്ന് 35 ഗ്രാം എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ പോലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Content Highlights: drugs seized from a flat in kochi three in police custody