കാക്കനാട്: സ്ത്രീധന പീഡന പരാതിയില്‍ കൊല്ലത്തെ സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തു. ഭാര്യയും ഐ.ടി. കമ്പനി ഉദ്യോഗസ്ഥയുമായ യുവതിയുടെ പരാതിയിലാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ അന്‍വറിനെതിരേ കേസെടുത്തത്.

2013 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഇതിനുശേഷം ഓച്ചിറയിലെ ഭര്‍തൃവീട്ടിലും സ്വന്തം വീട്ടിലും കൊല്ലം പുനലൂരിലെ വാടകവീട്ടിലും െവച്ച് അന്‍വറും മാതാപിതാക്കളും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 29-കാരിയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. യുവതി താമസിക്കുന്ന കാക്കനാട് ചെമ്പുമുക്കിലെത്തിയും സ്ത്രീധനത്തിന്റെ പേരില്‍ അന്‍വര്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തതെന്ന് തൃക്കാക്കര സി.ഐ. ആര്‍. ഷാബു പറഞ്ഞു.

വിവാഹ സമ്മാനമായി നല്‍കിയ പണവും സ്വര്‍ണവും കൂടാതെ വസ്തുവകകളും കൈക്കലാക്കിയെന്നും പരാതിയിലുണ്ട്.