തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ ഡോളര്‍ പിടികൂടി. വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 59.65 ലക്ഷം ഡോളറാണ് പിടികൂടിയത്. ദുബായിലേക്ക് പോകാന്‍ എത്തിയ തമിഴ്‌നാട് സ്വദേശി മുഹമ്മദ് മുസ്തഫയില്‍ നിന്നാണ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഡോളര്‍ പിടികൂടിയത്. 

തമിഴ്‌നാട് രാമനാഥപുരം സ്വദേശിയാണ് മുഹമ്മദ് മുസ്തഫ. ഇയാള്‍ ഡോളര്‍ കടത്താന്‍ ശ്രമിക്കുന്നുവെന്ന് കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അമേരിക്കന്‍ ഡോളര്‍ ഉള്‍പ്പെടെ പിടികൂടിയത്.

ഇയാളുടെ അറസ്റ്റ് ചെയ്ത ശേഷം പിന്നീട് വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യലിലാണ് ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവന്നതാണെന്ന് ഇയാള്‍ സമ്മതിച്ചത്.

Content Highlights: dollar worth 59.65 lakhs siezed in thiruvananthapuram airport