ചെന്നൈ: ഐഐടി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പിതാവിന്റെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് ഫാത്തിമയുടെ പിതാവ് ലത്തീഫിന്റെ മൊഴി രേഖപ്പെടുത്തിയത്. നോര്‍ക്ക ഓഫീസിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകന് സുദര്ശന് പത്മനാഭനോട് ഐഐടി വിട്ട് പുറത്തുപോകരുതെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുദര്‍ശനാണ് തന്റെ മരണത്തിന് കാരണക്കാരില്‍ ഒരാളെന്ന് ഫാത്തിമ ഫോണില്‍ കുറിച്ചുവച്ചിരുന്നു.
ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്ക്കെതിരേ തങ്ങളുടെ കൈവശമുള്ള തെളിവ് കുടുംബം അന്വേഷണ സംഘത്തിന് കൈമാറി.
മരണത്തിന് മുമ്പുള്ള 28 ദിവസങ്ങളില്‍ ഫാത്തിമ ഗാലക്സി നോട്ടില്‍ കുറിച്ചുവച്ചിരുന്ന വിവരങ്ങളും കുടുംബം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. 28 പേജുകളുള്ള ഈ വിവരങ്ങള്‍ തെളിവായി പരിഗണിക്കണമെന്നും ലത്തീഫ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഫാത്തിമയുടെ പിതാവില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്.
Content Highlight: Death of Fatima: Father's statement recorded