വിവരമറിഞ്ഞെത്തിയ വടവള്ളി, സെൽവപുരം പോലീസ് മൃതദേഹം കരയ്ക്കുകയറ്റാൻ കൂട്ടാക്കാതെ പരസ്പരം വിരൽചൂണ്ടി നിന്നതോടെ ജില്ലാപോലീസും കോയമ്പത്തൂർ സിറ്റിപോലീസും തമ്മിലുള്ള അതിർത്തിത്തർക്കത്തിന്റെ ഉദാഹരണമായി. ഒടുവിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചു.

പരാതിക്കാരനായ വേടപട്ടി വില്ലേജോഫീസർ സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം അളന്നപ്പോൾ മൃതദേഹം കിടന്നിരുന്നത് തെലുങ്ക് പാളയം ഗ്രാമപരിധിയിലാണെന്ന് കണ്ടെത്തി. ഇത് സെൽവപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണെന്നതിനാൽ വടവള്ളിപോലീസ് സെൽവപുരം പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം സ്ഥലം കാലിയാക്കി. വൈകീട്ട് ആറുവരെ ആരും ഏറ്റെടുക്കാതെ മൃതദേഹം വെള്ളത്തിൽത്തന്നെ കിടന്നു. പിന്നീട് വടവള്ളിപോലീസ് തന്നെ മൃതദേഹം കരയ്ക്ക് കയറ്റി കോയമ്പത്തൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതിനിടെ സിറ്റി ഡെപ്യൂട്ടി കമ്മിഷണർ സ്റ്റാലിൻ സ്ഥലംപരിശോധിക്കാൻ എത്തിയിരുന്നു. രാത്രിയായതോടെയാണ് മൃതദേഹം കൈപ്പറ്റി ആശുപത്രിയിലെത്തിച്ചത് എന്നും ഉത്തരവാദിത്വം സെൽവപുരം പോലീസിനാണെന്നും വടവള്ളിപോലീസ് അറിയിച്ചു. തർക്കം തീരാത്തതിനാൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കാതെ ബുധനാഴ്ചയും മൃതദേഹം മോർച്ചറിയിൽത്തന്നെയാണ്. കുടുംബകലഹത്തെത്തുടർന്ന് വീടുവിട്ടിറങ്ങിയ മുനിസ്വാമിയാണ് (46) മരിച്ചതെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു.