തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയില്‍ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. മുതലപ്പൊഴി ഹാര്‍ബറിലെ  പുലിമുട്ടില്‍ കുരുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മത്സ്യ ബന്ധനത്തിനായി പോയ മത്സ്യതൊഴിലാളികളാണ് പാറയിടുക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റല്‍ പോലീസിന്റെയും കോസ്റ്റല്‍ വാര്‍ഡന്‍ന്മാരുടെയും നേതൃത്വത്തില്‍ കരയ്‌ക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചക്കിടെ രണ്ടാമത്തെ അജ്ഞാത മൃതദേഹമാണ് ഇവിടെ നിന്നും കണ്ടെത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് സമീപത്തുനിന്നും മറ്റൊരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. കഠിനംകുളം, അഞ്ചുതെങ്ങ് പോലീസിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: deadbody found at perumathura muthalapozhi thiruvananthapuram