തൃശൂര്‍: കാലുകള്‍ പരസ്പരം ബന്ധിച്ചനിലയില്‍ യുവതിയുടെ മൃതദേഹം പുത്തന്‍ചിറ തച്ചപ്പിള്ളി പാലത്തിന് സമീപത്തെ ചെമ്മീന്‍കെട്ടില്‍ കണ്ടെത്തി. 

prawn

Photo Credit: The free press journal

കൊമ്പത്തുകടവ് ചെട്ടിക്കുന്ന് ആലുങ്ങാപറമ്പില്‍ സതീശന്റെ ഭാര്യ രാജി (37)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടുജോലിക്കുപോകുന്ന ഇവര്‍ ജോലികഴിഞ്ഞ് മടങ്ങിയതാണ്. സ്വന്തം വീട്ടിലേക്കുള്ള വഴിക്ക് സമീപമാണ് ചെമ്മീന്‍കെട്ട്. ഇവരുടെ ബാഗും ചെരിപ്പും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് ചെമ്മീന്‍കെട്ടിലെ തൂമ്പിന് സമീപം കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വൈകീട്ട് ആറുമണിയോടെയാണ് ഇവ കണ്ടെത്തിയത്.

നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് കൊടുങ്ങല്ലൂരില്‍നിന്നു വന്ന അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ ബാഗില്‍നിന്ന് ആത്മഹത്യാകുറിപ്പെന്ന് കരുതുന്ന കത്ത് ലഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ ഇവര്‍ക്ക് നീന്തല്‍ വശമുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

 മക്കള്‍: ശരണ്യ, ശരത്ത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാള ഗവ. ആസ്പത്രിയില്‍ എത്തിച്ചു.