കൊടുമണ്‍(പത്തനംതിട്ട): പുരുഷന്റെ മൃതദേഹം പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍. കൊടുമണ്‍ കോരുവിള ചക്കിമുക്ക് വാലുപറമ്പില്‍ ജങ്ഷനടുത്ത് ബുധനാഴ്ച രാത്രി പത്തോടെയാണ് മൃതദേഹം കണ്ടത്. സമീപത്തെ വീട്ടുകാര്‍ തീകത്തുന്നത് കണ്ട് കൊടുമണ്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

നാല്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളയാളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. 2400 രൂപ, തീപ്പെട്ടി, പാതി കത്തിക്കരിഞ്ഞ ചെരിപ്പ് എന്നിവ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Content Highlights: dead body found in kodumon pathanamthitta