ജംഷേദ്പുർ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും മലയാളിയുമായ അബ്ദുൾ മജീദ് കുട്ടി അറസ്റ്റിൽ. ജാർഖണ്ഡിലെ ജംഷേദ്പുരിൽനിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ പിടികൂടിയതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

പാകിസ്താൻ ഏജൻസിയുടെ നിർദേശപ്രകാരം 1997-ലെ റിപ്പബ്ലിക് ദിനത്തിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്ഫോടനം നടത്താനായി ദാവൂദ് ഇബ്രാഹിം സ്ഫോടക വസ്തുക്കൾ അയച്ചതുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൾ മജീദ് കുട്ടി പ്രതിയാണ്.

ഇതിന് പുറമേ 1996-ൽ ആർ.ഡി.എക്സ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും തോക്കുകളും സംഭരിച്ചെന്ന കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ആയുധങ്ങൾ സംഭരിച്ചത്.

Content Highlights:dawood ibrahims aide abdul majeed kutty arrested