പട്‌ന (ബിഹാര്‍) വിരമിച്ച മുന്‍ ഐ.ജിയുടെ മകളെ വീടിന്റെ ടെറസില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൊട്ടടുത്ത ദിവസം വിവാഹം നടക്കാനിരിക്കെയാണ് ഡോക്ടറായ പെണ്‍കുട്ടി പട്‌നയിലെ ഫ്‌ളാറ്റിന്റെ 14ാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്.

വിരമിച്ച ഐജി ഉമാ ശങ്കര്‍ സുധാന്‍ഷുവിന്റെ മകളാണ് പെണ്‍കുട്ടി. ജില്ലാ മജിസ്‌ട്രേട്ടായ യുവാവുമായി തിങ്കളാഴ്ച്ച വിവാഹം നടക്കാനിരിക്കെയാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.  

പ്രഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. മെബൈല്‍ ഫോണ്‍ കണ്ടെത്തിയതായും പാറ്റ്ന സീനിയര്‍ പോലീസ് സൂപ്രണ്ട് മനു മഹാരാജ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബം കടുത്ത ആഘാതത്തിലാണെന്നും അതിനാല്‍ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Hioghlight: Daughter of retired IG commits suicide a day before marriage