കൊല്ലം: മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ചതിന് ക്രൈം ബ്രാഞ്ച് ഐ.ജി. ജയരാജന്റെ ഡ്രൈവര്‍ സന്തോഷിനെ അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

driver
പ്രതീകാത്മക ചിത്രം

അഞ്ചല്‍ തടിക്കാട് റോഡില്‍ പോലീസ് സ്റ്റേഷന് സമീപം ഔദ്യോഗിക വാഹനം റോഡരികില്‍ കിടക്കുന്നതുകണ്ട പോലീസ്, അടുത്തുചെന്ന് അന്വേഷിച്ചപ്പോഴാണ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. ഐ.ജി. ജയരാജനും വാഹനത്തിലുണ്ടായിരുന്നു.

ഉടന്‍തന്നെ ഡ്രൈവര്‍ സീറ്റില്‍നിന്ന് സന്തോഷിനെ ഒഴിവാക്കി വാഹനത്തോടൊപ്പം ഇരുവരെയും അഞ്ചല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഐ.ജി.യെ കൊല്ലം റൂറല്‍ എസ്.പി. ഓഫീസിലെത്തിച്ചു. കസ്റ്റഡിയിലെടുത്ത ഡ്രൈവറെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.