കോയമ്പത്തൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസിൽ യുവാവ് അറസ്റ്റിലായി. അമ്മൻകുളം എരിമേട് സ്വദേശി എഫ്. ജോസാണ് (ജോഷ്വ-29) പിടിയിലായത്. എരിമേട് സ്വദേശി പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ്. രണ്ട് കൊലപാതങ്ങൾ ഉൾപ്പെടെ 33 കേസുകളിൽ പ്രതിയാണ് ജോസ്. പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കാലൊടിഞ്ഞതായി പോലീസ് പറഞ്ഞു.
ജൂൺ എട്ടിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. 12-നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. രണ്ട് കൊലപാതകങ്ങൾ, രണ്ട് കൊലപാതകശ്രമങ്ങൾ, മോഷണം, കഞ്ചാവ് വില്പന എന്നിങ്ങനെയാണ് ഇയാളുടെ പേരിലുള്ള 33 കേസുകൾ. ബലാത്സംഗത്തിനുശേഷം ഒളിവിലായിരുന്നു പ്രതി. അറസ്റ്റിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
2017-ലാണ് എരിമേടിലെ നാഗരാജ് എന്ന യുവാവിനെ കൊന്ന് സിങ്കനൂർ കനാലിൽ തള്ളിയ കേസിൽ ജോസും സുഹൃത്ത് വിനോദും അറസ്റ്റിലാവുന്നത്. ജാമ്യത്തിലിറങ്ങി അതേവർഷംതന്നെ ഒാണ്ടിപുതൂർ സ്വദേശിയെ ജോസ് കൊലപ്പെടുത്തി. ഈ കേസ് ഈ വർഷം മാർച്ചിലാണ് തെളിഞ്ഞത്. ജോസ് പോലീസിനോട് കുറ്റം സമ്മതിച്ചെങ്കിലും നാഗരാജിന്റെ മൃതദേഹം കണ്ടെത്താനായില്ല. സിങ്കനൂർ കനാലിലാണ് മൃതദേഹം തള്ളിയത് എന്നാണ് പോലീസിനോട് ജോസ് പറഞ്ഞിരുന്നത്.
പാപ്പനായിക്കൻപാളയത്തെ ഒരു വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ കേസിലും ജോസും വിനോദും നേരത്തേ അറസ്റ്റിലായിരുന്നു.
കേസുകളിൽ ജാമ്യത്തിലിറങ്ങിയ ഇവരുടെ രാത്രികാലപ്രവർത്തനങ്ങൾ പോലീസ് നിരീക്ഷിച്ചിരുന്നെങ്കിലും പകൽ പൂർണമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നില്ല. രണ്ടുതവണ ഗുണ്ടാനിയമപ്രകാരം ജയിലിലായിരുന്നയാളാണ് ജോസ്.
Content HIghlights: culprit of 33 cases arrested for minor girl rape case