കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജില്ലയിലെ തുടിയല്ലൂരിനടുത്ത് കതിര്‍നായക്കംപാളയത്തെ സി.ആര്‍.പി.എഫ്. ക്യാമ്പില്‍ അനധികൃതമായി കയറാന്‍ ശ്രമിച്ച മൂന്നു മലയാളിയുവാക്കള്‍ പിടിയിലായി. മലപ്പുറം ഒതടുര്‍ കോട്ടയംകുന്ന് സ്വദേശി ബാനീഷ് (21), ഒതടുര്‍ കുളങ്ങരക്കാട്ടില്‍ സ്വദേശി ഹര്‍ഷാദ് (20), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി ടെല്‍സന്‍ തോമസ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

CRPF
പ്രതീകാത്മക ചിത്രം

ചൊവ്വാഴ്ച രാത്രി 8.30നാണ് ഇവര്‍ സി.ആര്‍.പി.എഫ്. അധികൃതരുടെ പിടിയിലാകുന്നത്. സി.ആര്‍.പി.എഫിന്റെ ഫയറിങ് റേഞ്ചില്‍ അതിക്രമിച്ച് കയറിയതായാണ് പരാതി. തുടിയലൂരിലെ ഒരു സ്വകാര്യകമ്പനിയില്‍ എ.സി. മെക്കാനിക്കുകളാണ് ഇവര്‍. 

രാത്രി ഫയറിങ് റേഞ്ചിലെ മല ചുറ്റിക്കാണാനെത്തിയതാണെന്നും ദാഹിച്ചപ്പോള്‍ വെള്ളമന്വേഷിച്ച് ഇറങ്ങിയതാണെന്നും പരസ്പരബന്ധമില്ലാതെ പറഞ്ഞതോടെയാണ് സംശയത്തിന്റെ പേരില്‍ ഇവരെ പോലീസില്‍ ഏല്പിച്ചത്.