വാരണാസി: നഗരത്തിലെ ഷോപ്പിങ് മാളില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വാരണാസി കന്റോണ്‍മെന്റ് ഭാഗത്തെ ജെഎച്ച്‌വി മാളില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മാളിലെ വ്യാപാരസ്ഥാപനത്തിലെ രണ്ട് ജീവനക്കാരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മറ്റു രണ്ടുപേര്‍ ചികിത്സയിലാണ്. 

ബുധനാഴ്ച ഉച്ചയോടെ മാളിലെത്തിയ നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഐ.ജി, എസ്.എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.

അതേസമയം, സുരക്ഷാപരിശോധന ഉണ്ടായിട്ടും അക്രമികള്‍ എങ്ങനെ തോക്കുമായി മാളില്‍ പ്രവേശിച്ചെന്നത് ദുരൂഹമാണ്. മാളിലെത്തിയ നാലംഗസംഘം വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെന്നും  ഇതിനുപിന്നാലെ വെടിയുതിര്‍ത്തെന്നുമാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഡിസ്‌കൗണ്ട് നിഷേധിച്ചതിനാലാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.