തിരുവനന്തപുരം: ഒട്ടേറെ കേസുകളിലെ പ്രതിയും നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയുമായ പുത്തന്‍പാലം രാജേഷിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തു.

സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്. പാളയം കണ്ണിമാറ മാര്‍ക്കറ്റിന് മുന്‍വശം പാര്‍ക്കിങ് ഏരിയായില്‍ മാരകായുധങ്ങളുമായി വന്ന് ചീത്തവിളിച്ച്, ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.

കന്റോണ്‍മെന്റ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജിജിന്‍ ജി. ചാക്കോ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, ഗോപകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: criminal leader puthanpalam rajesh arrested in thiruvananthapuram