വര്‍ക്കല: നൂറോളം ക്രിമിനല്‍ക്കേസുകളിലെ പ്രതിയായ ഗുണ്ടാനേതാവ് ഓട്ടോ ജയന്‍ എന്നറിയപ്പെടുന്ന ചിറയിന്‍കീഴ് ശാര്‍ക്കര ഇലഞ്ഞിക്കോട് വീട്ടില്‍ ജയന്‍(40) അറസ്റ്റില്‍.

വര്‍ക്കല വെന്നികോട് സ്വദേശി ശങ്കര്‍ എന്നയാളെ തട്ടിക്കൊണ്ടുപോയി നാലരലക്ഷം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ ചിറയിന്‍കീഴ് പണ്ടകശാലയില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. 

വര്‍ക്കല ഇന്‍സ്പെക്ടര്‍ ദ്വിജേഷ്, എസ്.ഐ.മാരായ ജ്യോതിഷ്, മനീഷ്, ബിജു ഹക്ക്, സി.പി.ഒ.മാരായ സുരാജ്, അനൂപ്, ഷിജു, സുനില്‍രാജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: criminal case accused auto jayan arrested in varkala