തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ഇരുവരും സി.പി.എം പ്രാദേശിക നേതാക്കളാണ്. നാവായിക്കുളം സ്വദേശികളായ ഷെമീര്‍, സഫറുള്ള എന്നിവരെയാണ് പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ സഫറുള്ള നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗമാണ്.

കഴിഞ്ഞ ആറ് മാസക്കാലമായി ഇവര്‍ കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ ഉപദ്രവിച്ച ശേഷം ഷമീര്‍ സുഹൃത്തായ സഫറുള്ളയോട് വിവരം പറയുകയായിരുന്നു. പീഡന വിവരം പുറത്ത് പറയുമെന്ന് ഭീഷണി പെടുത്തിയാണ് സഫറുള്ള കുട്ടിയെ ഉപദ്രവിച്ചിരുന്നത്.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി പിന്നീട് വിവരം വീട്ടില്‍ രക്ഷകര്‍ത്താക്കളോട് പറയുകയായിരുന്നു.  പള്ളിക്കല്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ നേതൃത്വത്തില്‍ എസ് ഐ ശരലാലും സംഘവുമാണ് പ്രതികളെ പിടികൂടിയത്.  ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

Content Highlights: Crime Beat Navayikkulam POCSO case