എലത്തൂര്‍: അധികവിലയ്ക്ക് തണ്ണിമത്തന്‍ വിറ്റതിനെ ചോദ്യംചെയ്ത സി.പി.എം. നേതാവിനെ തെരുവുകച്ചവടക്കാരന്‍ ആക്രമിച്ചതായി പരാതി. ഏരിയ കമ്മിറ്റിയംഗം കെ. ജെറീഷിനെയാണ് ആക്രമിച്ചത്.

പുതിയങ്ങാടി സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ കച്ചവടം ചെയ്യുന്ന വെള്ളയില്‍ സ്വദേശി അക്ബര്‍ മര്‍ദിച്ചെന്നാണ് പരാതി. മുഖത്തും കണ്ണിനും പരിക്കേറ്റ ബാങ്ക് ജീവനക്കാരന്‍കൂടിയായ ജെറീഷിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാധാരണവിലയെക്കാള്‍ ഇരട്ടി ഈടാക്കിയപ്പോള്‍ കുറയ്ക്കാനാവശ്യപ്പെട്ടപ്പോഴായിരുന്നു മര്‍ദനം. ബാങ്ക് സെക്രട്ടറി എലത്തൂര്‍ പോലീസില്‍ പരാതിനല്‍കി.

Content Highlights: cpm leader attacked by merchant in elathur kozhikode