എരമംഗലം(മലപ്പുറം): കൊടിമരത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വെളിയങ്കോട് കോതമുക്കിൽ സി.പി.ഐ. ബ്രാഞ്ച് കമ്മിറ്റിയംഗവും എ.ഐ.ടി.യു.സി. കോതമുക്ക് യൂണിറ്റ് സെക്രട്ടറിയുമായ ചെറോമൽ ബാലനു (47) നേരെ വധശ്രമം.
കല്ലുകൊണ്ട് തലയ്ക്ക് കുത്തിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ബാലൻ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം, കോതമുക്ക് ബ്രാഞ്ച് കമ്മിറ്റിയംഗം എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ബാലൻ പറഞ്ഞു.
Content Highlights:cpi worker attacked in eramangalam malappuram