തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് കോവിഡ് സ്ഥിരീകരിച്ചു. മോഷണക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന കുറ്റവാളിയാണ് ബണ്ടി ചോർ.

ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ജയിലിലെ മറ്റൊരു തടവുകാരനായ മണികണ്ഠനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിൽ കോവിഡ് പരിശോധന നടത്താൻ ജയിൽ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സെൻട്രൽ ജയിലിൽ കോവിഡ് പരിശോധന നടത്തിയത്.

നിലവിൽ ഇവർക്ക് രണ്ടുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം പരിശോധിച്ച മറ്റുള്ളവരെല്ലാം നെഗറ്റീവാണ്.

Content Highlights:covid test in poojapura central prison bandi chor tested positive