താമരശ്ശേരി: കൊറോണ രോഗവ്യാപനത്തെത്തുടര്‍ന്ന് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കെ നിയന്ത്രണംലംഘിച്ച് വീടുവിട്ടിറങ്ങിയ സംഭവത്തില്‍ കമിതാക്കള്‍ക്കെതിരേ താമരശ്ശേരി പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന പരാതിയുമായി ചമല്‍ സ്വദേശിയായ അച്ഛന്‍ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

അന്വേഷണത്തില്‍ എകരൂല്‍ സ്വദേശിക്കൊപ്പമാണ് പെണ്‍കുട്ടിയെന്ന് കണ്ടെത്തി. പിന്നീട് പോലീസ് ഇരുവരെയും താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം അവരെ കാമുകനൊപ്പം വിട്ടെങ്കിലും കൊറോണക്കാലത്തെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Content Highlights: couple elopes in lockdown period; police booked case