ആലുവ: എം.ഡി.എം.എ. മയക്കുമരുന്നുമായി ദമ്പതിമാർ പോലീസിന്റെ പിടിയിൽ. മട്ടാഞ്ചേരി പുതിയറോഡ് ഭാഗത്ത് വാട്ടർ അതോറിറ്റി ടാങ്കിന് സമീപം കൊടികുത്തുപറമ്പ് വീട്ടിൽ താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുതുകുളം വാറണപ്പിള്ളി കളപ്പുരയ്ക്കൽ കിഴക്കേതിൽ സനൂപ് (24), ഭാര്യ റിസ്വാന ( 21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ ദമ്പതിമാർ ലഹരിമരുന്നുമായി യാത്രചെയ്യുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

പിടികൂടിയ എം.ഡി.എം.എ.യ്ക്ക് ഒരുലക്ഷത്തോളം രൂപ വിലവരും. സനൂപ് വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കേസിൽ പ്രതിയാണ്. അന്വേഷണ സംഘത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ. അശ്വകുമാർ, ആലുവ എസ്.എച്ച്.ഒ പി.എസ്. രാജേഷ്, എസ്.ഐ. മാരായ ആർ. വിനോദ്, ശ്രീഗോവിന്ദ്, എസ്.സി.പി.ഒ.മാരായ കെ.എ. ഷിഹാബ്, ഷൈജ ജോർജ്, സി.പി.ഒ. മാരായ മുഹമ്മദ് അമീർ, പി.എ. അൻസാർ, സൗമ്യമോൾ, ഡാൻസഫ് ടീം എന്നിവരുമുണ്ടായിരുന്നു.