കോട്ടയം: മദ്യവില്‍പ്പന നടത്തിയിരുന്ന ദമ്പതിമാര്‍ പോലീസ് പിടിയിലായി. ആലുവ പറവൂര്‍ മംഗലപ്പറമ്പില്‍ ഹൗസില്‍ പ്രസാദ്, ഭാര്യ പാമ്പാടി വെള്ളൂര്‍ സ്വദേശിനി ലത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എസ്. വിജയന്‍, എസ്.ഐ.മാരായ റിന്‍സ് എം.തോമസ്, എസ്. സന്തോഷ്, പോലീസുദ്യോഗസ്ഥരായ നവീന്‍ എസ്. മോനി, ദിലീപ് വര്‍മ, സാബു സണ്ണി, ഇ.ടി.ബിജു, സനല്‍ കുമാര്‍, സി.കെ.നവീന്‍, രാജീവ്, സൂരജ്, സുദീപ്, ഷാഹിന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.