തിരുവനന്തപുരം: നിരോധനാജ്ഞയും ലോക്ക്ഡൗണും ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ബുധനാഴ്ച മാത്രം 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് - 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍. 
 
പോലീസിന്റെ ജില്ലകള്‍ തിരിച്ചുള്ള കേസുകളുടെ എണ്ണം:- 
 
തിരുവനന്തപുരം സിറ്റി - 66
തിരുവനന്തപുരം റൂറല്‍ - 138
കൊല്ലം സിറ്റി - 170
കൊല്ലം റൂറല്‍ - 106
പത്തനംതിട്ട - 43
കോട്ടയം - 208
ആലപ്പുഴ - 178
ഇടുക്കി - 214
എറണാകുളം സിറ്റി - 88
എറണാകുളം റൂറല്‍ - 37
തൃശൂര്‍ സിറ്റി - 20
തൃശൂര്‍ റൂറല്‍ -37
പാലക്കാട് - 19
മലപ്പുറം - 11
കോഴിക്കോട് സിറ്റി - 338
കോഴിക്കോട് റൂറല്‍ - 13
വയനാട് - 35
കണ്ണൂര്‍ - 20
കാസര്‍ഗോഡ് -10
 
Content Highlights: corona lockdown violation, kerala police booked more than thousand cases