കവിയൂര്‍: ഒന്നരപതിറ്റാണ്ടിലേക്ക് എത്തുമ്പോഴും കവിയൂര്‍ കേസില്‍ ദൂരുഹത ഒഴിയുന്നില്ല. സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച നാലാമത്തെ റിപ്പോര്‍ട്ടിലും ഈ കേസിന്റെ പിന്നിലെ ദൂരുഹതകള്‍ അഴിയുന്നില്ല. 2004 സെപ്റ്റംബര്‍ 28-നാണ് കവിയൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ വാടകവീട്ടില്‍ ഗൃഹനാഥനെയും ഭാര്യയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മറ്റുള്ളവരെ കിടപ്പുമുറിയില്‍ മരിച്ചനിലയിലാണ് കാണപ്പെട്ടത്.

കിളിരൂര്‍ കേസിലെ മുഖ്യപ്രതിയായ ലതാനായര്‍  വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ലതാനായരാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദിയെന്ന് കാട്ടിയുള്ള ഗൃഹനാഥന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെ കിളിരൂര്‍ കേസിനൊപ്പം കവിയൂര്‍ കേസും ഏറെ കോളിളക്കമുണ്ടാക്കി. ഇതോടെ 2006-ല്‍ സര്‍ക്കാര്‍ ഈ കേസ് സി.ബി.ഐ.ക്കുവിട്ടു. മരണത്തിന് 72 മണിക്കൂര്‍ മുമ്പ് മൂത്ത മകള്‍ (14) പിഡീപ്പിക്കപ്പെട്ടതായി സി.ബി.ഐ. കണ്ടെത്തി. പക്ഷേ പ്രതികളെ കണ്ടെത്താന്‍ സി.ബി.ഐ.ക്ക് കഴിയാത്തത് ദൂരഹതകള്‍ ബാക്കിയാക്കുന്നു. ഇതിനെല്ലാം മൂകസാക്ഷിയായ ആ വാടകവീട് ഇപ്പോള്‍ കാടുപിടിച്ച നിലയിലാണ്.

content Highlight: controversy continues in kaviyoor case