പാലയാട്: ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പാലയാട് ഡിഫിലിമുക്കിലെ സൗരാഗില്‍ പി.ടി. സനല്‍കുമാറിന് (57) കുത്തേറ്റു. നെറ്റിയില്‍ കുത്തേറ്റ സനല്‍കുമാറിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

വ്യക്തിവൈരാഗ്യം കാരണം പാലയാട് അമൃതകൃപയില്‍ ടി.വി. അനുഗ്രഹ് (33) കുത്തി പരിക്കേല്‍പിച്ചതായാണ് പരാതി. സനല്‍കുമാറിന്റെ ബന്ധുവാണ് ഇയാള്‍. അനുഗ്രഹിനെ ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഏതാനും കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. രാവിലെ വീട്ടില്‍നിന്ന് മിനിലോറിയില്‍ വരുന്നതിനിടെ അസഭ്യം പറഞ്ഞ് പിന്നാലെ ബൈക്കിലെത്തിയാണ് ഡിഫിലിമുക്കില്‍െവച്ച് കുത്തിയതെന്ന് സനല്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി മകനോടിച്ച കാറിന് പ്രതി ചവിട്ടിയതായും അദ്ദേഹം പറഞ്ഞു.