പാനൂര്‍: സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണവും അപകീര്‍ത്തികരമായ പരാമര്‍ശവും നടത്തിയെന്ന പരാതിയില്‍ ചെണ്ടയാട്ടെ ചമ്പളോന്റവിട പി.പി.പ്രമോദനെ (42) പാനൂര്‍ സി.ഐ. ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തു. ഇയാള്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. 

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ന്യായീകരിച്ചും വിദ്യാര്‍ഥിനിയുടെ അമ്മയെയും മദ്രസ അധ്യാപകനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായാണ് പരാതി. 

തലശ്ശേരി ഡി.വൈ.എസ്.പി. കെ.വി.വേണുഗോപാലിന് മദ്രസ ഭാരവാഹി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Content Highlights: communal social media post; yuvamorcha worker arrested in kannur