സൗത്ത് കരോലീന; യൂബറാണെന്ന് കരുതി കാറില്‍ കയറിയ കോളേജ് വിദ്യാര്‍ത്ഥിനി ക്രൂരമായ പീഡനത്തിന് ഇരയായി മരിച്ചു.

തുടര്‍ച്ചയായി 14 മണിക്കൂര്‍ നേരത്തെ പീഡനം അനുഭവിക്കേണ്ടി വന്ന സാമന്ത ജോസഫ്‌സണിന്റെ മൃതദേഹം വയലിലാണ് കാണപ്പെട്ടത്‌.

സാമന്തയെ ക്രൂരമായ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ഉപേക്ഷിച്ച പ്രതി നഡാനിയല്‍ റൗളന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കാറിന്റെ ചൈല്‍ഡ് ലോക്ക് ഇട്ടിരുന്നതിനാല്‍ വാതില്‍ തുറന്ന് സാമന്തയ്ക്ക്‌ രക്ഷപെടാനും കഴിഞ്ഞില്ല.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ മൃതദേഹം വയലില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ച സാമന്ത പുലര്‍ച്ചെ രണ്ടു മണിയോടെ യൂബര്‍ ബുക്ക് ചെയ്തു.

യൂബറാണെന്ന് തെറ്റിദ്ധരിച്ച സാമാന്ത കാറിന് കൈകാണിച്ചു. കാര്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് ഇതില്‍ കയറുകയും ചെയ്തു. സാമന്തയുടെ ശരീരത്തില്‍ പല ഭാഗത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. 

സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പോലീസ് കൊലയാളിയെ കണ്ടെത്തിയത്.  റോബിന്‍സ്‌വില്ല സ്വദേശിയായ സാമാന്ത സൗത്ത് കരോലീന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ്. 

 

Content Highlight: college student murdered after 14 hrs of rape