മേല്‍പ്പറമ്പ്(കാസര്‍കോട്): ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പിലെ കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങളുടെയും ഷാഹിനയുടെയും മൂത്തമകളാണ്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിന് ഇളയകുട്ടിയെ ശൗചാലയത്തില്‍ കൊണ്ടുപോകാന്‍ മാതാവ് എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ദേളിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സാമൂഹികമാധ്യമത്തിലൂടെയുള്ള ചാറ്റിങ് വീട്ടുകാര്‍ അറിഞ്ഞതിലുള്ള വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സംശയിക്കുന്നതായി മേല്‍പ്പറമ്പ് പോലീസ് പറഞ്ഞു. പെണ്‍കുട്ടി നടത്തിയ ചാറ്റിങ് 20 ദിവസം മുന്‍പ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുകയും വിലക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: class eight student commits suicide in kasargod