പൊള്ളാച്ചി: റേഡിയോയിലെ പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കിണത്തുക്കടവില്‍ സഹപ്രവര്‍ത്തകനെ കത്രികകൊണ്ട് കുത്തി. സംഭവത്തില്‍ സുന്ദരാപുരം കുറിഞ്ചിനഗറില്‍ താമസിക്കുന്ന മണിയെ (50) പോലീസ് അറസ്റ്റ് ചെയ്തു. 

കിണത്തുക്കടവ് കൃഷ്ണാപുരം സ്വദേശി ശേഖറിന്റെ മകന്‍ കാര്‍ത്തികേയനാണ് (20) കത്തേറ്റത്. രണ്ടുപേരും കിണത്തുക്കടവ് പൊന്‍മല വേലായുധസാമി ക്ഷേത്രത്തിന് സമീപമുള്ള പൂക്കടയിലെ ജോലിക്കാരാണ്. എഫ്.എം. റേഡിയോയില്‍ മണി പഴയപാട്ട് കേള്‍ക്കണമെന്നും കാര്‍ത്തികേയന്‍ പുതിയപാട്ട് കേള്‍ക്കണമെന്നും പറഞ്ഞ് തര്‍ക്കമുണ്ടാകാറുള്ളതായി പറയുന്നു.

സംഭവദിവസം രണ്ടുപേരും വഴക്കിട്ടു. മണി പൂക്കടയിലുണ്ടായിരുന്ന കത്രികയെടുത്ത് കാര്‍ത്തികേയനെ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.