തെന്മല : ആര്യങ്കാവില്‍ വിവാഹസത്കാരത്തിനിടെ കൂട്ടത്തല്ല്. കഴിഞ്ഞദിവസം ആര്യങ്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ കടയ്ക്കല്‍ സ്വദേശിയുടെയും ആര്യങ്കാവ് സ്വദേശിനിയുടെയും വിവാഹസത്കാരത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്. ആഹാരം വിളമ്പുമ്പോള്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കുണ്ട്.
കടയ്ക്കല്‍ സ്വദേശികളായ ആറുപേരെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് കസ്റ്റഡിയിലുള്ള ഒരാളുടെ തലയ്ക്കും പരിക്കുണ്ട്.
Content Highlights: clash in marriage reception in aryankavu