ചേർപ്പ്(തൃശ്ശൂർ): വാട്സ് ആപ്പ് ഗ്രൂപ്പിലെ തർക്കത്തെത്തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘട്ടനം. നാലുപേർക്ക് പരിക്കുണ്ട്.

ഡി.വൈ.എഫ്.ഐ. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ചേനം പണിക്കശ്ശേരി ഹരിഹരന്റെ മകൻ മിഥുൻ (28), എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി സച്ചിൻപ്രകാശ് (26) എന്നിവർക്കും പൂവത്തൂർ അർജുനന്റെ മക്കളായ സന്ദീപ് (28), സഞ്ജു (25) എന്നിവർക്കുമാണ് പരിക്ക്.

മിഥുൻ ഓടിച്ചിരുന്ന ബൈക്ക് അടിച്ച് കേടുവരുത്തിയ നിലയിലാണ്. ചേനത്തെ സംഘട്ടനത്തിനുശേഷം ഇരുവിഭാഗവും ചേർപ്പ് സർക്കാർ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെയും സംഘട്ടനം നടന്നു. പോലീസ് നോക്കിനിൽക്കെ ആയിരുന്നു തല്ല്. ഇരുവിഭാഗങ്ങളുടെ പേരിലും പോലീസ് കേസെടുത്തു.

Content Highlights:clash between two groups over whatsapp group in thrissur cherppu