കോട്ടയം: നഗരത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മില്‍ വാക്കേറ്റം. ഓട്ടോക്കാരനെതിരേ പോലീസ് കേസെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപത്തെ ഓട്ടോസ്റ്റാന്‍ഡിലാണു സംഭവം. ഓട്ടോയില്‍ കയറാനെത്തിയ തങ്ങളോട് ഡ്രൈവര്‍മാര്‍ അശ്ലീല പദപ്രയോഗം നടത്തിയെന്നും മോശമായി പെരുമാറിയെന്നുമാണ് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ പോലീസില്‍ പരാതി നല്‍കിയത്.യാത്ര പോകാന്‍ വിസമ്മതിച്ചെന്നും ഇവര്‍ പറയുന്നു. ഇതേച്ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്.
എന്നാല്‍ തങ്ങള്‍ അശ്ലീലം പറഞ്ഞിട്ടില്ലെന്നും നാലുപേരെ ചെറിയ ഓട്ടോയില്‍ കയറ്റാന്‍ പറ്റില്ലെന്നും വലിയ ഓട്ടോയില്‍ കയറാനുമാണ് പറഞ്ഞതെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നത്.
വാക്കേറ്റത്തെത്തുടര്‍ന്ന് റോഡില്‍ ഗതാഗതക്കുരുക്കുണ്ടായതോടെ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി.
ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ട്രാന്‍സ്ജെന്‍ഡറുകളുടെ പരാതിയില്‍ കണ്ടാലറിയാവുന്ന ഓട്ടോക്കാരനെതിരേ കേസെടുത്തതായി വെസ്റ്റ് പോലീസ് അറിയിച്ചു.
Content Highlights: clash between transgenders and auto drivers in kottayam